FootballSports

പെനാല്‍റ്റി പാഴാക്കിയതിന് പിന്നാലെ പ്രതികരണവുമായി മെസ്സി

മോസ്‌കോ: ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ പെനാൽറ്റി പാഴാക്കിയതിൽ വേദനിക്കുന്നതായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ഐസ്ലാന്‍ഡിനോട് അര്‍ജന്റീന ഒരു ഗോളിന് സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുന്നതായി മെസ്സി വ്യക്തമാക്കി. ടീമിന്റെ പ്രകടനം വളരെയധികം മെച്ചപ്പെടാനുണ്ട്. ലോകകപ്പ് എളുപ്പമാകില്ലെന്ന് നന്നായി അറിയാം. എന്നാല്‍ ക്രൊയേഷ്യക്കെതിശര അര്‍ജന്റീന വിജയിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Read Also: പോളിടെക്‌നിക് അധ്യാപകന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു

എന്നാൽ മെസ്സിയെ പിന്തുണച്ച്‌ സഹതാരം സെര്‍ജിയോ അഗ്യൂറോ രംഗത്തെത്തി. മെസ്സി മനുഷ്യനാണെന്നും തെറ്റുകള്‍ സ്വഭാവികമാണെന്നും അഗ്യൂറോ പ്രതികരിച്ചു. മെസ്സിക്ക് ഇന്നൊരു മോശം ദിനമാണ്. എന്നാല്‍ ഏതു നിമിഷവും തങ്ങള്‍ക്കൊരു ജയമൊരുക്കാന്‍ അദേഹത്തിന് സാധിക്കും. ക്രൊയേഷ്യക്കെതിരെ മെസി മികച്ച പ്രകടനം കാഴ്ചവെക്കും. ടീമംഗങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും അഗ്യൂറോ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button