തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവക്കാരിൽ തൊണ്ണൂറു ശതമാനവും ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമയാണെന്ന് കണ്ടെത്തൽ. ജീവനക്കാരിൽ 10,500 പേർ കടുത്ത ജീവിതശൈലീ രോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമടക്കം ഓപ്പറേറ്റിങ് വിഭാഗത്തിലെ 35,000 ജീവക്കാരുടെ 30 ശതമാനം വരുമിത്.
ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗമാണ് പലർക്കുമുള്ളത് . പത്തു വർഷത്തിൽ കൂടുതൽ സർവീസുണ്ട് ഇവർക്കെല്ലാം. ജോലി ലഭിച്ചതിനു ശേഷമാണ് പലരും രോഗത്തിനടിമയായത്. കൃത്യ സമയത്ത് ഭക്ഷണവും മരുന്നും ഉറക്കവും ലഭിക്കാത്തതാണ് രോഗത്തിന്റെ പ്രധാന കാരണം.
ഡിപ്പോകളിലെ വിശ്രമമുറികളില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളില്ല. യാത്രയ്ക്കിടെ തലകറക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുന്ന ജീവനക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുകയുമില്ല. അതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ത്തന്നെ പ്രവേശിപ്പിക്കണം. എമ്ബാനല് ജീവനക്കാര്‍ക്കാകട്ടെ ഇതും ലഭിക്കില്ല. ജീവനക്കാരെ ബാധിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
Post Your Comments