കോഴിക്കോട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് ദുരന്തങ്ങളുടെ തുടര്‍ക്കഥയായി മാറിക്കൊണ്ടികിക്കുകയാണ്. കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് മാറിത്തുടങ്ങിയതോടെ അവിടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. ഇപ്പോള്‍ അതിനും പിന്നാലെ കോഴിക്കോടിനെ വേട്ടയാടിയിരിക്കുന്നത് മഞ്ഞപ്പിത്തമാണ്. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ പഞ്ചായത്തില്‍ മാത്രം 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രണ്ടാഴ്ചക്കിടെ 84 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം നിയന്ത്രിക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. വ്യാപാര സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍,ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
മഞ്ഞപ്പിത്തബാധ നിയന്ത്രിക്കാന്‍ വീടുകളില്‍ ആരോഗ്യവകുപ്പ് സക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ബോധവത്കരണ ക്ലാസുകളും നടക്കുന്നു. തിളപ്പിച്ചാറിയ പാനീയങ്ങളെ കഴിക്കാവു എന്നും ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടി വച്ച് സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധയുള്ളവര്‍ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ലെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
Post Your Comments