ബോളിവുഡ് സിനിമ രംഗത്തെ പ്രശസ്ത നടിയാണ് അമീഷാ പട്ടേൽ. കഹോ ന പ്യാർ ഹേ എന്ന വമ്പൻ വിജയ ചിത്രത്തിലൂടെയാണ് അമിഷ തന്റെ സിനിമ അഭിനയം തുടങ്ങിയത്. അതുപോലെ മറ്റൊരു വിജയ സിനിമയായ ഗദർ-ഏക് പ്രേമിലെ അമീഷായുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ താരമിപ്പോൾ സിനിമാ മേഖലയിൽനിന്നും അൽപ്പം അകന്നുനിൽക്കുകയാണ്. കുടുംബ ജീവിതത്തിലെ തിരക്കുകൾക്കിടയിലും അമീഷാ തന്റെ ശരീര സൗന്ദര്യം നന്നായി ശ്രദ്ധിക്കാറുണ്ട്. എത്ര തിരക്കാണെങ്കിലും ദിനവും യോഗ ചെയ്യുന്നകാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അമീഷാ കാണിക്കാറില്ല. അടുത്തിടെ താരം യോഗ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
Post Your Comments