സാധാരണ യോഗയില്‍ ചെയ്യുന്നതിനേക്കാള്‍ മുറകള്‍ പവര്‍ യോഗയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശരീരം നല്ല രീതിയില്‍ കുനിയുക, വളയുക, ചെരിഞ്ഞിരിക്കുക തുടങ്ങിയവയാണ് പവര്‍ യോഗയിലുളളത്. ശരീരത്തില്‍ അമിതമായി വരുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല. അതു ശരീരം, മനസ്സ്, ആത്മാവ്, പ്രപഞ്ചം എന്നിവയെ സംയോജിപ്പിക്കുകയാണു ചെയ്യുന്നത്. അത് ഒരു വ്യക്തിയുടെ പെരുമാറ്റത്തിലും ചിന്താരീതിയിലും നിലപാടിലും വലിയ വ്യത്യാസമുണ്ടാക്കുന്നു. നിങ്ങൾക്കു സ്വബുദ്ധിയും സംവേദനശേഷിയും വിവേകവും കരുത്തും സഹജാവബോധവും വേണമെങ്കിൽ നിങ്ങൾ യോഗ പരിശീലിക്കണം .
പവർ യോഗ ചെയ്യുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കഴിച്ചഭക്ഷണം പൂര്‍ണ്ണമായി ദഹിച്ചതിനുശേഷം മാത്രമേ യോഗ പരിശീലനം പാടുള്ളൂ. അതായത് ഭക്ഷണം കഴിച്ച് ചുരുങ്ങിയത് മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞാല്‍ മാത്രമേ പരിശീലനമാകാവൂ. കട്ടിയുള്ള തുണിയോ മറ്റോ നിലത്തുവിരിച്ച് അതില്‍ കിടന്നുവേണം യോഗപരിശീലനം നടത്തുവാന്‍. വളരെ മൃദുവായ കിടക്കയിലോ വെറും തറയിലോ കിടന്ന് യോഗപരിശീലനം പാടില്ല. പരിശീലനത്തിന് നല്ല വായു സഞ്ചാരമുള്ള സ്ഥലം തെരഞ്ഞെടുക്കുക. എന്നാല്‍ ശക്തിയായി കാറ്റടിക്കുന്ന സ്ഥലം ആകരുത്.
യോഗാസനപരിശീലനം വളരെ ശക്തി ഉപയോഗിച്ചുകൊണ്ടായിരിക്കരുത്. ദിവസേനയുള്ള ലഘുവായ പരിശീലനത്തിലൂടെ ശരീരത്തിനു അയവു വരുന്നതാണ്. പ്രത്യേകം അസുഖം ഉള്ളവര്‍ ഒരു യോഗാചാര്യന്റെ ഉപദേശം തേടേണ്ടതാണ്. യോഗ ഏതുസമയത്തും (ഒഴിഞ്ഞവയറാണെങ്കില്‍) ചെയ്യാമെങ്കിലും രാവിലെയാണ് ഏറ്റവും നല്ലത്. ശരീരചലനങ്ങള്‍ക്ക് സുഗമമായ വിധം കുറച്ചുവസ്ത്രം മാത്രം പരിശീലനസമയത്ത് ധരിക്കുക.
സ്ത്രീകള്‍ ആര്‍ത്തവദിവസങ്ങളില്‍ ലഘുവായ ആസനങ്ങള്‍ പ്രാണായാമങ്ങളും മാത്രം ശീലിക്കുക. ഗര്‍ഭിണികള്‍ വയറിന്റെ ഭാഗത്ത് സമ്മര്‍ദ്ദമേല്‍ക്കുന്നതും വിഷമകരമായതുമായ യോഗാസനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
Post Your Comments