Health & Fitness

യോഗ ഒഴിവാക്കാൻ ചിലർ പറയുന്ന കാരണങ്ങൾ ഇവയാണ് !

നമ്മുടെ ശരീരത്തിന്റെ മികച്ച ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള കാര്യങ്ങളിൽ നമ്മൾ ഏറെ ബോധവാന്മാരായിട്ടുണ്ട് . യോഗ നൽകുന്ന നിരവധി ഗുണങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിലും നമ്മളിൽ മിക്കവരും ഇന്നും യോഗ ചെയ്യാൻ വൈമനസ്യം കാട്ടുകയോ അല്ലെങ്കിൽ വിമുഖത കാട്ടുകയോ ചെയ്യുന്നു. യോഗ ചെയ്യാതിരിക്കുന്നതിനു പൊതുവേ പറയുന്ന പ്രധാന കാരണങ്ങൾ ആണ് ഇവിടെ സൂചിപ്പിക്കുന്നത്.

1.എന്റെ ശരീരത്തിന് വഴങ്ങാൻ കഴിയില്ല

Image result for yogaയോഗ ചെയ്യാൻ ശരീരം വഴങ്ങണമെന്നുള്ള തെറ്റായ മുൻ വിധി ഉള്ളവരാണ് മിക്ക ആളുകളും.ആദ്യമായി യോഗ ചെയ്യുന്ന ആർക്കും തന്നെ കാൽ വിരൽ ഉപയോഗിച്ച് മൂക്കിൽ തൊടാൻ കഴിയില്ല. യഥാർത്ഥത്തിൽ ശരീരം വഴങ്ങുന്നതു യോഗ ചെയ്യുന്നതിന്റെ ഫലമായാണ്. സാധാരണ ചെയ്യുന്ന വ്യായാമത്തിൽ നിന്നും വ്യത്യസ്തമായി സാവധാനവും നിയന്ത്രണ വിധേയമായതുമായ യോഗയിലൂടെ അസ്ഥികൾക്ക് ചുറ്റും സമാനമായ നിലയിൽ പേശികൾ വളരുമെന്ന് ഉറപ്പാക്കാം. ഇതു നിങ്ങളുടെ ശരീരത്തിന്റെ വഴക്കത്തെ മെച്ചപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന്റെ പ്രകൃതി, സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്കു ഉതകുന്ന യോഗ രീതികൾ തിരഞ്ഞെടുക്കാൻ കഴിയും.

2. എനിക്കു സമയമില്ല

ഇന്നത്തെ ഏതു പ്രവർത്തനങ്ങൾക്കും പൊതുവേ കേൾക്കുന്ന ഒഴികഴിവാണു ഈ വാക്കുകൾ. നമ്മളിൽ പലരും യോഗ ചെയ്യാതിരിക്കാൻ കാരണം മണിക്കൂറുകൾ ധ്യാനത്തിനു ചിലവഴിക്കേണ്ടി വരുമെന്ന ചിന്തയാലാകാം. ഉയർന്ന തലത്തിലുള്ള യോഗ ചെയ്യുമ്പോൾ അധികം സമയം വേണമെന്നതു സത്യമാണെങ്കിലും ഓരോരുത്തരുടെയും സമയ പരിധിയിൽ പൂർത്തിയാക്കുവാൻ കഴിയുന്ന ചെറിയ മുറകൾ ഉണ്ട്.

3. എന്നെ സംബന്ധിച്ചിടത്തോളം യോഗ കൂടുതൽ നിലവാരമുള്ളതാണ്

Image result for yogaഏറെ അനുഭവ പരിചയമുള്ള യോഗികൾ ടെലി വിഷനുകളിൽ കാണിക്കുന്ന സങ്കീർണമായ യോഗ നിലയൊന്നുമല്ല ഒരു തുടക്കക്കാരൻ ചെയ്യുന്നത്. എല്ലാവരും തുടക്കക്കാർ തന്നെയാണ്. പിന്നീട് പതിയെ പതിയെ അതിൽ മികവ് കാട്ടുന്നുവെന്നു മാത്രം. മറ്റു ഏതൊരു പ്രവർത്തിയിലേയും എന്നത് പോലെ തന്നെ യോഗയിലും നിങ്ങളുടെ വളർച്ച നിങ്ങൾ ഇക്കാര്യത്തിൽ കാട്ടുന്ന കൃത്യതയും ആത്‌മാർത്ഥതയും അനുസരിച്ചിരിക്കും.

4. പകരം ഞാൻ ഓടാനോ ജിമ്മിലോ പോകാം

ഇതു തികച്ചും ഉചിതമായ കാരണം തന്നെയാണ്. മാത്രമല്ല നിങ്ങളുടെ ശാരീരിക ക്ഷമതക്കു വേണ്ടി തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമാണ്. എന്നാൽ യോഗ മറ്റു ചില പ്രയോജനങ്ങൾ കൂടി നൽകുന്നത് ഇവിടെ വായിക്കാം ( യോഗ വേഴ്‌സസ് വ്യായാമം ലിങ്ക് നൽകുക) ശാരീരിക ബലത്തിനുള്ള പതിവ് വ്യായാമങ്ങളിൽ യോഗയിലെ ചില കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ
അതു കൂടുതൽ മെച്ചമാകും. ഉദാഹരണത്തിന് അതു പരുക്കുകൾ കുറക്കും.

5. യോഗ പഠന ക്ലാസ്സുകൾ ചെലവേറിയതാണ്

Image result for yoga

ഇതിൽ കുറച്ചു സത്യമുണ്ട്. ചില വലിയ നഗരങ്ങളിൽ യോഗ പരിശീലനത്തിന് ചില സ്ഥാപനങ്ങൾ വലിയ തുക ഫീസ് ഇനത്തിൽ വാങ്ങാറുണ്ട്. അതേ സമയം ചെറിയ ഫീസ് നൽകി പ്രാഥമിക ഘട്ടങ്ങൾ പഠിക്കാൻ കഴിയുന്ന സെന്ററുകളും ഇവിടങ്ങളിൽ കണ്ടെത്താം. നിങ്ങൾക്കു അരികിലുള്ള ജിമ്മിൽ നൽകേണ്ട അംഗത്വ ഫീസ് തുകയെക്കാളും കുറവ് തുക ആയിരിക്കും ഇത്. ഇനി നിങ്ങൾക്കു യോഗ പരിശീലനത്തിന് തുക നൽകാൻ കഴിയില്ലെങ്കിൽ നിരവധി പരിശീലന വിഡിയോകളും ഗൈഡുകളും ഓൺലൈനിൽ ലഭിക്കും. ഉദാഹരണം യൂ ട്യൂബ് . സൗജന്യമായതും വളരെ കുറഞ്ഞ നിരക്കിലും ഫോണിൽ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകൾ ലഭ്യമാണ്.

6. ഇത് തികച്ചും വിരസമാണ്

ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അല്ലെങ്കിൽ ഒരു പുസ്തകം വായിച്ചപ്പോഴോ സിനിമ കാണുമ്പോഴോ ഈ ചിന്ത നിങ്ങളിൽ ഉണ്ടായിട്ടുണ്ടാകും.തുടക്കത്തിൽ ഒരു പക്ഷേ അത് പിന്നീട് നിങ്ങളെ വല്ലാതെ ആകർഷിച്ചിട്ടുമുണ്ടാകും. യോഗ ഒരു പക്ഷേ വിരസമായി തോന്നിയേക്കാമെങ്കിലും അതൊന്നു പരീക്ഷിക്കുക. അത് നിങ്ങളുടെ ഭാവ നിലയെ ഉയർത്താനും നിങ്ങളിൽ സമാധാനവും സന്തോഷവും സംതൃപ്തിയും വളർത്താനും ഉപകരിക്കും. വിരസതയിൽ നിന്നും ഒഴിവാക്കുവാൻ യോഗയിലെ പ്രവർത്തികളിൽ ചില ക്രമ മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും.അതോടെ യോഗ നിങ്ങൾ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നു സ്വയം മനസിലാക്കുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button