മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യം പ്രദാനംചെയ്യുന്ന ഒന്നാണ് യോഗ. കാലം പുരോഗമിക്കും തോറും യോഗയ്‌ക്ക് പ്രചാരം ഏറി. അതാേടെ ബിയർ യോഗയും നഗ്നയോഗയുമൊക്കെതായി പലരും എത്തി. എന്നാൽ കഞ്ചാവ് വലിച്ചു കൊണ്ട് യോഗ ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാനാകുമോ ? അമ്പരക്കണ്ട, അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലാണ് കഞ്ചാവ് പുകച്ചു കൊണ്ടുള്ള യോഗയ്ക്ക് പ്രിയമേറുന്നത്.
ഗൻജാ യോഗ എന്നാണ് കഞ്ചാവ് യോഗ ക്ലാസുകളുടെ ഓമനപ്പേര്
സാൻ ഫ്രാൻസിസ്‌കോയിലെ ഡീ ഡുസാൾട്ട് എന്ന യോഗ ഇൻസ്ട്രക്ടറാണ് 2009ൽ ആദ്യമായി ഗൻജാ യോഗ ക്ലാസുകൾ ആരംഭിച്ചത്. അന്ന് അമേരിക്കയിൽ വിനോദത്തിനായുള്ള കഞ്ചാവിന്റെ ഉപയോഗം അനുവദിച്ചിരുന്നില്ല. ഇത് നിയമവിധേയമാക്കിയതോടെ ഡുസാൾട്ടിന്റെ ക്ലാസുകൾ ആളുകൾ കൂടി. കഞ്ചാവ് ഔഷമാണെന്നും ശരീരത്തിനും മനസിനുമുണ്ടാകുന്ന സമ്മർദ്ദങ്ങളേയും ഡിപ്രഷനേയും പരിഹരിക്കാനുള്ള കഴിവ് കഞ്ചാവിനുണ്ടെന്നും ശ്രദ്ധ, കഞ്ചാവ് ഇവ ചേർന്ന മിശ്രണം വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നുണ്ടെന്നും ഡുസാൾട്ട് പറയുന്നു.
ക്ലാസുകൾക്ക് ശേഷം തന്റെ വിദ്യാർത്ഥികളെ കഞ്ചാവിന്റെ നിയന്ത്രണത്തിൽ നിന്ന് സാധാരണ തലത്തിലേക്ക് എത്തിക്കുന്നതിന് അര മണിക്കൂർ വേറെ ക്ളാസുണ്ട്. ക്ലാസുകൾ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പദ്ധതിയിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മറ്റുചിലരും ഇൗ രംഗത്തേക്ക് എത്തുന്നുണ്ട്.
Post Your Comments