ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മന്ത്രിസഭാ അംഗങ്ങളും ലഫ്റ്റനെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസില്‍ നടത്തുന്ന സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.തിങ്കളാഴ്ച മുതലാണ് കെജരിവാളും മന്ത്രിമാരും സമരം ആരംഭിച്ചത്. ജോലിയില്‍ നിന്ന് വിട്ട് നില്ക്കുന്ന ഐ.എസ്.എസ് ഉദ്യോഗസ്ഥരെ ജോലിയില്‍ പ്രവേശിപ്പിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എന്നാല്‍ ഈ ധർണ്ണയ്ക്കെതിരെ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന പാർട്ടി തന്നെ ധർണ്ണ നടത്തുന്നത് നാടകമാണെന്നു അവർ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ കനത്ത ചൂടിലും പൊടിയിലും ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി എ സി മുറിയിൽ ഇരുന്നു ധർണ്ണ നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ ധര്‍ണ ജനാധിപത്യത്തിന്റെ പരിഹാസമാണെന്ന് ബിജെപിയും കോൺഗ്രസ്സും ആരോപിച്ചു.
നിയമസഭയിലെ കെജ്രിവാളിന്റെ കുറഞ്ഞ അറ്റൻഡൻസ് കേസ് ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച ശേഷമായിരുന്നു കെജ്രിവാളിന്റെ ധർണ്ണ. മിക്കവാറും നിയമസഭയിലെത്താത്ത കെജ്രിവാളിന്റെ വീഴ്ച മറച്ചു വെക്കാനാണ് ഈ ധർണ്ണ എന്നും ആരോപണം ഉന്നയിച്ചു ബിജെപി രംഗത്തുണ്ട്. ഡൽഹിയിലെ ജനങ്ങൾ വെള്ളമില്ലാതെ കഷ്ടപെടുമ്പോൾ ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അതിനെപ്പറ്റി ചിന്തിക്കാതെ ഗവർണ്ണറുടെ വസതിയിൽ നടത്തുന്നത് നാടകമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Post Your Comments