സിഡ്‌നി: കുമ്പസാര രഹസ്യങ്ങള്‍ ഇനി മുതല്‍ പോലീസിനെ അറിയിക്കണമെന്ന പുതിയ നിയമവുമായി ഓസ്‌ട്രേലിയ. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകര്‍ വിവരം പോലീസിന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് പുതിയ നിയമം. ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം വന്നത്.
ഇനി വിവരം പോലീസിൽ അറിയിച്ചില്ലെങ്കിൽ വൈദീകർ 10000 ഡോളര്‍ വരെ പിഴയടക്കേണ്ടി വരും. മത സ്ഥാപനങ്ങളിൽ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് റോയല്‍ കമ്മീഷന്‍ ആണ്. മത സ്ഥാപനങ്ങളിൽ നടക്കുന്ന പീഡനങ്ങൾ അധികൃതർ മറച്ചു വെക്കുന്നതായും കമ്മീഷൻ റിപ്പോർട്ട് നൽകിയിരുന്നു.
കൂടാതെ വൈദികരുടെ നിര്‍ബന്ധിത ബ്രഹ്മചര്യം മാറ്റണമെന്നും കുമ്പസാര രഹസ്യങ്ങള്‍ പുറത്തുപറയാന്‍ പാടില്ല എന്ന വ്യവസ്ഥ മാറ്റണമെന്നും കമ്മീഷൻ പ്രധാനമായും നിർദ്ദേശിക്കുന്നു. എന്നാൽ ഇതിനെതിരെ വിശ്വാസികളും വൈദീകരും രംഗത്തെത്തി. ഇത് ക്രിസ്തുമതത്തിന്റെ നിയമങ്ങള്‍ക്കെതിരാണെന്ന വാദമാണ് ഇവർ ഉന്നയിക്കുന്നത്.
Post Your Comments