Article

യുവത്വം നില നിര്‍ത്താന്‍ യോഗ

പ്രായം കൂടുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു..  ഇതെന്താ പെട്ടന്ന് വയസായത് പോലെയെന്നു  പറയുന്നത് കേള്‍ക്കാന്‍ നമ്മളില്‍ പലര്‍ക്കും താത്പര്യമില്ല. അതുകൊണ്ട് തന്നെ യുവത്വം നില നിര്‍ത്താന്‍ പലരും ആഗ്രഹിക്കുന്നു. അതിനു ഉത്തമ വഴിയാണ് യോഗ എന്ന് പഠനങ്ങള്‍.
ദിവസവും യോഗ ചെയ്യുക. പതിവായി യോഗ ചെയ്യുന്നത് പ്രായമാകുന്നതിനെ പ്രതിരേധിച്ച യുവത്വം നിലനിർത്തുമെന്നു പഠന റിപ്പോര്‍ട്ട്. പുരുഷന്മാരിൽ പ്രായമാകുന്നതുമായി ബന്ധപ്പെട്ട കോശങ്ങളുടെ നാശം തടയാനും ഹൃദയാരോഗ്യം, ഉപാപചയ പ്രവർത്തനങ്ങൾ, തലച്ചോറിന്‍റെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും യോഗ സഹായിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.
YOGA എന്നതിനുള്ള ചിത്രംപുകവലി, മദ്യപാനം, പുകയില എന്നീ ദുശീലങ്ങള്‍ ഇല്ലാത്ത  20നും 50നും ഇടയിൽ പ്രായമുള്ള ആരോഗ്യവാന്മാരായ 124 പേരെ മൂന്നു മാസക്കാലത്തേക്ക് ദിവസം ഒരു മണിക്കൂർ വീതം യോഗ പരിശീലിച്ചു. തുടര്‍ന്ന്  നടത്തിയ പഠനത്തിൽ ശ്രദ്ധ, മാനസികനില, പ്രചോദനം ഇവയെല്ലാം മെച്ചപ്പെടുത്തുന്ന ഡോപാമിൻ, സെറോടോണിന്‍ എന്നീ ഹോർമോണുകളുടെ അളവ് എല്ലാ പ്രായക്കാരിലും യോഗ പരിശീലനത്തിനു ശേഷം മെച്ചപ്പെട്ടതായാണ് കണ്ടെത്തിയത്.
ബന്ധപ്പെട്ട ചിത്രം
രാമേശ്വർ പൈ, സോംനാഥ് സിങ്ങ്, അഭിരൂപ് ചാറ്റർജി, മൻതു സാഹ എന്നിവർ ചേർന്നു നടത്തിയ ഈ പഠനം അമേരിക്കൻ ഏജിങ്ങ് അസോസിയേഷനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button