ഫ്ളോറിഡ: വ്യാപാരിയിൽനിന്നു വാങ്ങിയ മയക്കുമരുന്നിന് നിലവാരമില്ലെന്ന് പരാതി നൽകിയയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. യുഎസിലെ ഫ്ളോറിഡയിലാണ് സംഭവം. ഡഗ്ലസ് പീറ്റർ എന്നയാളാണ് ജയിലിലായത്. ഡഗ്ലസ് പീറ്റർ ഒരാഴ്ച മുൻപ് കെല്ലി എന്ന മയക്കുമരുന്നു വിൽപനക്കാരനിൽനിന്നാണ് മെഥാംഫിറ്റമിൻ എന്ന ലഹരിമരുന്ന് വാങ്ങിയത്. ഇതുപയോഗിച്ച പീറ്ററിനു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊടിയുമായി പീറ്റർ ഷെരിഫ് ഓഫീസിലെത്തുകയും ചെയ്തു.
Read Also: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍
താൻ പറ്റിക്കപ്പെട്ടുവെന്നും മയക്കുമരുന്നിന്റെ ഗുണമേൻമ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും ലഹരിമരുന്ന് വിറ്റ ഏജന്റിനെതിരേ കുറ്റം ചുമത്തണമെന്നും ഇയാൾ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് പീറ്ററിനെ ഷെരിഫ് ഓഫീസർ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾക്ക് 5000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ടെന്നാണ് സൂചന.
Post Your Comments