Football

ഫുട്‌ബോള്‍ മത്സരത്തില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അക്കിലസിന്റെ പ്രവചനം : ഇതുവരെ പറഞ്ഞത് വളരെ ശരി

മോസ്‌കോ: ഈ ലോകകപ്പ് മത്സരത്തില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് അക്കിലസിന്റെ പ്രവചനമാണ്. ഇതുവരെ പറഞ്ഞത് വളരെ ശരിയായതിനാല്‍ വിശ്വാസത്തോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. പറഞ്ഞുവരുന്നത് ലോകകപ്പ് ഫുട്‌ബോളിലെ താരമായ അക്കിലസ് എന്ന പൂച്ചയെ കുറിച്ചാണ്. ലോകകപ്പ് ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിലെ വിജയിയെ ക്യത്യമായി പ്രവചിച്ച അക്കില്ലസ് എന്ന പൂച്ച ലോകകപ്പിലെ മൂന്നാം മത്സരത്തിന്റെ ഫലവും പ്രവചിച്ചു കഴിഞ്ഞു. ഇന്നു നടക്കുന്ന ഇറാന്‍-മൊറോക്കോ മത്സര വിജയികളെയാണ് അക്കില്ലസ് പ്രവചിച്ചിരിക്കുന്നത്. ഏഷ്യന്‍ ശക്തികളായ ഇറാന്‍ ജയിക്കുമെന്നാണ് അക്കില്ലസിന്റെ പ്രവചനം. പതാകകള്‍ കുത്തി പന്തുകള്‍ നിറച്ച പാത്രങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കുകയാണ് അക്കില്ലസിന്റെ രീതി. ഇത്തവണ ഇറാശന്റ പതാകയുള്ള പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിച്ചാണ് പ്രവചനം നടത്തിയിരിക്കുന്നത്.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയും സൗദിയും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഫുട്ബോള്‍ ലോകം ഒന്നടങ്കം സൗദിയെ അനുകൂലിച്ചപ്പോള്‍ കണക്കുകളും റഷ്യയ്ക്കെതിരായിരുന്നു,പക്ഷെ അക്കില്ലസിനു മാത്രം പിഴച്ചില്ല.ആദ്യ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റഷ്യ സൗദിയെ തകര്‍ത്തത്. അക്കില്ലെസ് പൂച്ചയ്ക്കു മുന്നില്‍ വേളോജ കടുവ തോറ്റു. മത്സരം സമനിലയിലാകുമെന്നായിരുന്നു കിഴക്കന്‍ ജര്‍മ്മനിയിലെ മൃഗശാലയിലെ അന്തേവാസിയായ സൈബീരിയന്‍ കടുവ വോളോജയുടെ പ്രവചനം.

ലോക റാങ്കിംഗില്‍ സൗദിയെക്കാള്‍ വളരെ പിന്നിലാണ് റഷ്യയുടെ സ്ഥാനം. സൗദിയുടെയും റഷ്യയുടെയും പതാകകള്‍ക്കു മുന്നില്‍ വെച്ചിരുന്ന പാത്രങ്ങളില്‍ നിന്ന് ഭക്ഷണം തിരഞ്ഞെടുത്താണ് അക്കില്ലസ് റഷ്യയെ വിജയിയായി പ്രഖ്യാപിച്ചത്. ലോകകപ്പിലെ അക്കില്ലസിന്റെ കന്നി പ്രവചനമാണ് ഇന്നലെ ഉണ്ടായത്.

മോസ്‌കോയിലെ സ്റ്റേറ്റ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ താമസക്കാരനായ അക്കില്ലസിനെ ലോകകപ്പ് പ്രമാണിച്ച് റെസ് പബ്ലിക്ക കൊഷെക് ക്യാറ്റ് കഫെയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ എല്ലാ മത്സരഫലങ്ങളും ക്യത്യമായി പ്രവചിച്ച അക്കില്ലസ് ലോകകപ്പിലും അതാവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button