![DALIT BOYS BEATEN FOR SWIMMING IN PUBLIC WELL](/wp-content/uploads/2018/06/DALIT-BOYS-BEATEN.png)
ജാല്‍ഗണ്‍: പൊതുകിണറ്റില്‍ ഇറങ്ങി കുളിച്ചതിന് ദളിത് കുട്ടികളെ മേൽജാതിക്കാര്‍ നഗ്നരാക്കി നടത്തയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു. ചൂട് കനത്തതോടെയാണ് കുട്ടികൾ പൊതുകിണറ്റിൽ ഇറങ്ങി കുളിച്ചത്. 12-14 വയസ്സ് മധ്യേ പ്രായമുള്ള കുട്ടികളെയാണ് ഈ കാരണം പറഞ്ഞ് യുവാക്കൾ തല്ലി ചതച്ചത്. കുട്ടികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ്കേസെടുത്തു. സംഭവത്തിൽ
സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായതായി മഹാരാഷ്ട്രീ സാമൂഹ്യ നീതി മന്ത്രി ദിലീപ് കാംബ്ലെ അറിയിച്ചു.
ALSO READ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു
യുവാക്കൾ കുട്ടികളെ അതിക്രൂരമായി അടിക്കുന്നത് വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ടും മറ്റൊരാള്‍ ലതര്‍ ബെല്‍റ്റുകൊണ്ടുമാണ് ഇവരെ അടിച്ചത്. ചെരുപ്പ് മാത്രമാണ് കുട്ടികള്‍ ധരിച്ചത്. നാണം മറയ്ക്കാന്‍ ഇവര്‍ ഇലകള്‍ ചേര്‍ത്തുപിടിച്ചിരുന്നു. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments