Latest NewsKerala

സിപിഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി

വൈക്കം: കായലില്‍ ചാടിയ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി.ആത്മഹത്യ കുറിപ്പ് എഴുതിവെച്ച്‌ കായലില്‍ ചാടിയ എളങ്കുന്നത്ത പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്‍(74)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സി.പി.എം. നേതാവായ കൃഷ്ണന്‍ പാര്‍ട്ടിക്കെതിരേ ആത്മഹത്യാ കുറിപ്പെഴുതിയാണ് കൊച്ചി കായലില്‍ ചാടിയത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ടുകൊച്ചിക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് കായലില്‍ ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ കത്തേല്‍പ്പിച്ചിട്ടാണ് ചാടിയത്. മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി. പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു.

സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. തന്നെ പുകച്ച്‌ പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. കണ്ണമാലി തീരത്ത് നിന്നാണ് കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button