തിരുവനന്തപുരം : എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “സർക്കാർ അതീവ ഗുരുതരമായാണ് പ്രശ്നത്തെ കാണുന്നത്. എത്ര ഉന്നതനായാലും കർശന നടപടി ഉണ്ടാകും. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഉദ്യോഗസ്ഥർ കേരളത്തിന്റെ തനിമ മനസിലാക്കി പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഗണേഷ്കുമാർ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
അതേസമയം പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എ.ഡി.ജി.പിക്കെതിരെ പോലീസ് അസോസിയേഷൻ രംഗത്ത്. എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും പൂര്‍ണ്ണമായ മനുഷ്യത്ത്വലംഘനമാണ് എഡിജിപിയുടെ വീട്ടില്‍ നടക്കുന്നതെന്നും അസോസിയേഷൻ ആരോപിച്ചു.
Post Your Comments