
ചെന്നൈ: എഴുത്തുകാരനും മുൻ കുവൈത്ത് അംബാസിഡറുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. രോഗ ബാധിതനായിരുന്നു.
മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കൂടാതെ സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവ് കൂടിയാണ് ബിഎംസി നായര്‍. 2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹം ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.
1941 മെയ് 20ന് ആലുവയിലാണ് ജനനം. ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐഎസ് എഫില്‍ ചേര്‍ന്നു. ഭാര്യ: ലളിത(കോഴിക്കോട്), മക്കള്‍: മാധവി, ലക്ഷ്മി
Post Your Comments