KeralaLatest News

ശക്തമായ കാറ്റ്; മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ മേത്തലയിലാണ് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാള്‍ മരിച്ചത്. വയലമ്പം താണിയത്ത് സുരേഷ്(55) ആണ് മരിച്ചത്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടായി.

കോഴിക്കോടുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതായിരുന്നു. കരിഞ്ചോലയിലയിലെ അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍നയും (9). സഹോദരനും മരിച്ചു.

Also Read : ഭർത്താവ് മരിച്ചു പത്തു വർഷം കഴിഞ്ഞ് അവിഹിത ഗർഭം: പ്രസവ വിവരം പുറത്തറിഞ്ഞത് നിലക്കാത്ത രക്തസ്രാവം മൂലം : കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

അതേസമയം രണ്ടുപേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ നിഗമനം. എന്നാല്‍ സംഭവ സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button