
മുള്ളൂര്‍ക്കര: ഓട്ടോയില്‍ തനിച്ച് സവാരി ചെയ്ത് രണ്ടരവയസുകാരന് ബന്ധുക്കളെ ആശങ്കയിലാഴ്ത്തിയത് ഒന്നരമണിക്കൂറോളം. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേലക്കര ടൗണില്‍ കുടുംബത്തോടൊപ്പം ബസിറങ്ങിയ രണ്ടരവയസുകാരൻ തനിച്ച് ഓട്ടോയില്‍ സവാരി നടത്തുകയായിരുന്നു. അരക്കിലോമീറ്റര്‍ അകലെനിന്നാണ് പിന്നീട് കുട്ടിയെ കണ്ടെത്തിയത്.
Read Also: കാമുകിയുമൊത്ത് സെക്സില്‍ ഏര്‍പ്പെടവെ ഭാര്യ ഭര്‍ത്താവിനെ കൂടോത്രത്തിന്റെ സഹായത്തോടെ കുടുക്കി
ചേലക്കര ടൗണില്‍ ബസിറങ്ങിയ ശേഷം സമീപത്തെ പാത്രക്കടയില്‍ കയറിയപ്പോഴാണ് കുട്ടി തങ്ങളുടെ കൂടെയില്ലെന്ന് രക്ഷിതാക്കൾ മനസിലാക്കിയത്. കുട്ടി ബസിൽ ഉണ്ടാകുമെന്നും ചിലപ്പോൾ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാമെന്നും നാട്ടുകാർ സംശയം ഉന്നയിച്ചതോടെ വീട്ടുകാർ വിഷമത്തിലായി. എന്നാൽ ബസിറങ്ങിയതിനു തൊട്ടുപിന്നിലുണ്ടായിരുന്ന ഓട്ടോയിൽ ഡ്രൈവർ പോലും അറിയാതെ കുട്ടി കയറുകയായിരുന്നു. കുട്ടിയുമായി ഓട്ടോ അരക്കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് ഡ്രൈവര്‍ ഇക്കാര്യം മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ വീട്ടുകാരെ കണ്ടെത്തിയതോടെയാണ് എല്ലാവര്ക്കും ആശ്വാസമായത്.
Post Your Comments