കൊച്ചി ; അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുന്ന കാരണങ്ങള്‍ വേദനാജനകമെന്ന് ഹൈക്കോടതി. വിവാഹബന്ധത്തില്‍ അതിക്രമങ്ങള്‍ കൂടി വരുന്നത് വേദനാജനകവും ആശങ്കാപരവുമെന്ന് ഹൈക്കോടതി. മാതാപിതാക്കളെ ധിക്കരിച്ച് പ്രണയിച്ചയാളോടൊപ്പം ഇറങ്ങിപ്പോയ യുവതി പിന്നീട് ഭര്‍ത്താവില്‍നിന്നുള്ള അക്രമണം ഭയന്ന് പൊലീസ് സംരക്ഷണം തേടി നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.
വീടുവിട്ടുപോയ മക്കളെ കണ്ടെത്താന്‍ വീട്ടുകാരുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും, അതോടൊപ്പം പൊലീസ് സംരക്ഷണം തേടിയുള്ള പെണ്‍കുട്ടികളുടെ ഹര്‍ജികളും കോടതിക്ക് മുന്നിലെത്തുന്നുന്നത് പതിവായിക്കൊണ്ടിരിക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോടതിയില്‍ കുട്ടികള്‍ മാതാപിതാക്കളോട് സംസാരിക്കാന്‍പോലും തയ്യാറാകാറില്ലെന്നും കോടതി വ്യക്തമാക്കി.
2017-ല്‍ പതിനെട്ടുവയസ്സു തികഞ്ഞപ്പോഴായിരുന്നു ഹര്‍ജി നല്കിയ യുവതിയുടെ വിവാഹം. ബിരുദത്തിന് പഠിക്കുമ്പോള്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഇറങ്ങിപോകുകയായിരുന്നു.തുടര്‍ന്ന് വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കാമുകനോടൊപ്പം പോകാന്‍ താത്പര്യം പ്രകടിപ്പിച്ച യുവതിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു.വിവാഹശേഷമാണ് ഭര്‍ത്താവ് കഞ്ചാവു വില്പ്പനക്കാരനാണെന്നറിഞ്ഞത്. ഇതിനെ എതിര്‍ത്ത യുവതിയെ നിരന്തരം ഉപദ്രവിച്ച് സ്വന്തം വീട്ടില്‍ കൊണ്ടുപോയാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതി വിവാഹമോചനത്തിന് ശ്രമിച്ചപ്പോള്‍ വധഭീഷണിയുണ്ടായെന്നും ഹര്‍ജിയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ ബന്ധപ്പെട്ട സ്റ്റേഷനിലെ പൊലീസിനോട് യുവതിക്ക് സംരക്ഷണം നല്കാന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിര്‍ദ്ദേശിച്ചു.
Post Your Comments