KeralaLatest News

സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭത്തിന് സാധ്യത. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നാലുമീറ്റര്‍ വരെ ഉയരത്തില്‍ തീരമാലകള്‍ക്കും സാധ്യത. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടാകും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

Also Read : ഭർത്താവ് മരിച്ച ദുഖത്തിൽ കഴിയുന്ന വീട്ടമ്മക്ക് മതപരിവർത്തനത്തിനായി കത്ത് , ശക്തമായി പ്രതികരിച്ച് മകൻ : വീഡിയോ കാണാം

വടക്കന്‍ കേരളിത്തിലുണ്ടാകുന്ന കോഴിക്കോടുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചിരുന്നു. ഉരുള്‍പൊട്ടലില്‍ രണ്ട് കുടുംബത്തിലെ പതിനൊന്ന് പേരെ കാണാതായിരുന്നു. കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് മരക്കൊമ്പ് ഒടിഞ്ഞുവീണ് ഒരാളും മരിച്ചിരുന്നു.

അതേസമയം രണ്ടുപേര്‍ കൂടി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ നിഗമനം. എന്നാല്‍ സംഭവ സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നല്ലരീതിയില്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button