ബെംഗളൂരു: ദാമ്പത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്‌ബുക്ക്. പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്പതികളുടെ ജീവന്‍. അമിതമായ ഫേസ്‌ബുക്ക് ഉപയോഗത്തെച്ചൊല്ലി പരസ്പരം കലഹിച്ച ദമ്പതിമാരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം.
കുടകിലെ സോമവാര്‍പേട്ട് സ്വദേശികളായ അനൂപിനെയും ( 28) ഭാര്യ സൗമ്യയെയുമാണ്(23) ബെംഗളൂരു രാമയ്യ ലേഔട്ടിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രണ്ടുമുറികളിലായി മൃതദേഹം കണ്ടെത്തിയപ്പോള്‍ ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞ് ഹാളില്‍ തനിച്ചായിരുന്നു. നിസാര പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കലഹങ്ങളാണ് ഗുരുതരമായ പരിഹാരങ്ങളിലേക്ക് ദമ്പതികളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതോട അനാഥമായത് ഒരു കുടുംബമാണ്. സൗമ്യയുടെ ഫേസ്‌ബുക്ക് ഉപയോഗത്തെച്ചൊല്ലിയാണ് വീട്ടില്‍ തര്‍ക്കമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് അനൂപ് സൗമ്യയുടെ സഹോദരന്‍ രവിചന്ദ്രനെ ഫോണ്‍ചെയ്ത് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അപരിചിതരുമായി സൗഹൃദമുണ്ടാക്കി കുഞ്ഞിനെ നോക്കാതെ ചാറ്റ് ചെയ്യുകയാണ്. ഇങ്ങനെ പോയാല്‍ ആത്മഹത്യചെയ്യേണ്ടിവരും.
സൗമ്യയെ ഉടന്‍ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും അനൂപ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ സൗമ്യയുമായും രവിചന്ദ്രന്‍ സംസാരിച്ചുവെന്നും തുടര്‍ന്ന് ഇത് കലഹത്തിലേക്ക് നീങ്ങിയതായും പറയപ്പെടുന്നു. തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് സൗമ്യയും ഭീഷണി മുഴിക്കി. രവിചന്ദ്രന്‍ സംസാരിച്ചതനുസരിച്ച് കുടകില്‍നിന്ന് പുറപ്പെട്ട യുവതിയുടെ സഹോദരന്‍ ഉച്ചയോടെ ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തി.
വാതില്‍ അടച്ചിട്ട നിലയിലായിരുന്നതിനാല്‍ അയല്‍ക്കാരെ വിളിച്ചുകൂട്ടി വാതില്‍ പൊളിച്ച് അകത്തുകയറിപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരാണ് ആദ്യം ജീവനൊടുക്കിയതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഫേസ്‌ബുക്ക് ഉപയോഗത്തെക്കുറിച്ച് ഇവര്‍ നിരന്തരം കലഹിച്ചിരുന്നതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കി. മൃതദേഹ പരിശോധനയ്ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Post Your Comments