Gulf

സോഷ്യല്‍ മീഡിയയിലെ ഇത്തരം അക്കൗണ്ടുകളെ പിന്തുടരുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ദുബായ് : സോഷ്യല്‍ മീഡിയയിലെ ഇത്തരം അക്കൗണ്ടുകളെ പിന്തുടരുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുള്ളവര്‍ ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആളുകളുെ പോസ്റ്റുകളോ ഫോട്ടോസോ ഷെയര്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിയ്ക്കണം. ഇത്തരക്കാര്‍ ചിലപ്പോള്‍ ക്രിമിനലുകളോ, ഓണ്‍ലൈന്‍ തട്ടിപ്പുകാരോ, വഞ്ചകരോ ആയിരിക്കും. ഇവരുടെ പോസ്റ്റുകളും മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ അതുവഴി നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് നുഴഞ്ഞു കയറുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

യു.എ.ഇയില്‍ ഓണ്‍ലൈന്‍ തട്ടിപ്പും, വഞ്ചനയും വ്യാപകമായതോടെയാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലെ വ്യാജന്‍മാരെ കണ്ടെത്തുന്നതിനുള്ള ഷാര്‍ജ പൊലീസിന്റെ ഓപ്പറേഷന്‍ മോഡസ് ഒപ്പറാന്‍ഡി എന്നാണ് പേരിട്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് കേസുകള്‍ വ്യാപകമായതോടെയാണ് ഷാര്‍ജ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button