Gulf

ഖത്തറിലെ ആദ്യ സിക്‌സ്‌ സ്‌റ്റാർ ഹോട്ടൽ കത്താറ ട്വിൻ ടവറിൽ

ദോഹ: ഖത്തറിലെ ആദ്യ സിക്‌സ്‌ സ്‌റ്റാർ ഹോട്ടൽ കത്താറ ട്വിൻ ടവറിൽ. 2020 അവസാനത്തോടെയേ കത്താറ ട്വിൻ ടവറിന്റെ നിർമാണം പൂർത്തിയാകൂ. ഫിഫ ലോകകപ്പിനു തൊട്ടുമുമ്പായാണ്‌ ഹോട്ടൽ പ്രവർത്തനം ആരംഭിക്കുക. സിക്‌സ്‌ സ്‌റ്റാറിനു പുറമേ ഒരു പഞ്ചനക്ഷത്ര ഹോട്ടലും ടവറിലുണ്ടാകും. വിപരീതദിശകളിൽ ചാരിവച്ച വാളുകളുടെ മാതൃകയിലാണു ജലനഗരമായ ലുസൈലിൽ കത്താറ ട്വിൻ ടവർ നിർമ്മിക്കുന്നത്. ജർമൻ സിവിൽ എൻജിനീയറിങ്‌ കമ്പനിയായ ക്ലിങ്‌ കൺസൾട്ടൻസിയാണ്‌ ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌.

Read Also: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ ജീവിതം സിനിമയാകുന്നു; മൂടിവെക്കാൻ ശ്രമിച്ച രഹസ്യങ്ങൾ പുറത്താകുമെന്ന് സൂചന

ദോഹ ആസ്‌ഥാനമായ എച്ച്‌ബികെ കോൺട്രാക്‌ടിങ്‌ കമ്പനിക്കാണു രണ്ടാംഘട്ട നിർമാണ കരാർ ലഭിച്ചിരിക്കുന്നത്‌. മൂന്നുലക്ഷം ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള ടവറിന്റെ പ്രതീക്ഷിത നിർമാണ ചെലവ്‌ 60 കോടി ഡോളർ ആണ്‌. 505 മുറികളും 49 അപ്പാർട്‌മെന്റുകളും വിഐപി സിനിമാശാലയും കോൺഫറൻസ്‌ ഹാളുകളും ഈ ടവറിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button