Gulf

പെരുന്നാൾ അവധിക്ക് ദുബായിലെ ബീച്ചുകളിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്

ദുബായ്: പെരുന്നാൾ അവധിക്ക് ദുബായിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. അവധി ദിവസങ്ങളിൽ സന്ദർശകപ്രവാഹം കൂടുന്ന പശ്ചാത്തലത്തിൽ ബീച്ചുകളിൽ സുരക്ഷാ നിബന്ധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Read Also: സൂപ്പര്‍മാക്‌സ് ഇ.എല്‍.സി.ബി നിരോധിച്ചു

ഉമ്മു സുഖീം 1 ബീച്ച് ഒഴികെയുള്ള ബീച്ചുകളിൽ പകൽ സമയത്ത് മാത്രമേ നീന്താൻ പാടുള്ളൂ. ഉമ്മു സുഖീമിൽ അർധരാത്രിവരെ നീന്താം. എന്നാൽ, തീരദേശ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. ഹൃദയമിടിപ്പിനുള്ള ഉപകരണങ്ങൾ, ഓക്സിജൻ സിലിണ്ടറുകൾ, പ്രാഥമിക രക്ഷാപ്രവർത്തനത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും ബീച്ചിൽ ഒരുക്കിയിട്ടുണ്ടാകും. കൂടാതെ 100 ​​ലേറെ രക്ഷാ സ്ലൈഡുകൾ, ലൈഫ് ജാക്കറ്റുകൾ, മറൈൻ റെസ്ക്യൂ റോബോട്ടുകളും വിവിധ കപ്പൽമാർഗങ്ങളും അഞ്ച് കടൽ ബൈക്കുകൾ, 10 ബീച്ച് ബൈക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button