ദുബായ് : ചിറകുകള്‍ വെട്ടിയടുത്ത ശേഷം സ്രാവുകളെ ഉപേക്ഷിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി യു.എ.ഇ സർക്കാർ. സ്രാവുകളുടെ എണ്ണത്തില്‍ വൻതോതിൽ കുറവു കണ്ടെത്തിയതിനെത്തുടർന്നാണ് സംരക്ഷണ നടപടികള്‍ ശക്തമാക്കിയത്.
സ്രാവിനെ പിടികൂടി ചിറക് അരിഞ്ഞെുത്ത ശേഷം ശരീരഭാഗം കടലില്‍ ഉപേക്ഷിക്കുന്നതോടെ മുന്നോട്ടു നീങ്ങാനാകാതെ ഇവ ചത്തൊടുങ്ങുന്നു. സംരക്ഷണ നടപടികളുടെ ഭാഗമായി ഈ പ്രവണതയ്ക്ക് കര്‍ശന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് യു.എ.ഇ സർക്കാർ. എന്നാൽ ഭക്ഷ്യാവശ്യത്തിനു സ്രാവിനെ പിടിച്ചുകൊള്ളാൻ അനുവാദമുണ്ട്.
സ്രാവുകളുടെ സംരക്ഷണത്തിനായി യുഎഇ ഉള്‍പ്പെടെ ഏഴ് അറബ് രാജ്യങ്ങള്‍ 2014 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. എന്നാൽ സ്വന്തം നിലയിൽ സംരക്ഷണ നടപടി പൂർത്തിയാക്കാനും യു.എ.ഇ സർക്കാർ തീരുമാനിച്ചു. നാലുവർഷം കൊണ്ട് നല്ലരീതിയിൽ ഇവയുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി-കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം.
Post Your Comments