പാലക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ പിടിയിലായി. സംസ്‌ഥാന ജി.എസ്.ടി. വകുപ്പിന്റെ ചിറ്റൂര്‍ ഓഫീസിലെ ഉദ്യോഗസ്‌ഥന്‍ ഹബീബ് റഹ്‌മാന്‍(55) ആണ് വിജിലന്‍സിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവത്തെ നടന്നത്.
വടവന്നൂര്‍ സ്വദേശി അനന്തകൃഷ്‌ണനെന്ന മുറുക്ക് വ്യാപാരിയില്‍നിന്ന് ഹബീബ് 40,000 രൂപ കൈക്കൂലി വാങ്ങിക്കുമ്പോഴാണ് പിടിയിലായത്. 2012-13 ലെ നികുതി നിര്‍ണയം നടത്തി 15,530,00 രൂപ നികുതി അടയ്‌ക്കണമെന്നു അനന്തകൃഷ്‌ണന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ താൻ ഇതുവരെ കൃത്യമായി നികുതി അടച്ചിരുന്നെന്ന് അനന്തകൃഷ്ണൻ അറിയിച്ചു.
എന്നാൽ 50000 രൂപ നൽകിയാൽ നടപടിയെടുക്കില്ലെന്ന് ഹബീബ് അനന്തകൃഷ്ണനെ അറിയിച്ചു. തുടർന്ന് 10,000 രൂപ കഴിഞ്ഞമാസം പത്തിന് അനന്തകൃഷ്ണൻ നല്‍കിയിരുന്നു. ബാക്കി തുക നല്‍കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് അനന്തകൃഷ്‌ണന്‍ വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് ഡിവൈ.എസ്.പി: കെ.എ. ശശിധരന്റെ നിര്‍ദേശപ്രകാരം ബാക്കി തുക കൈമാറുബോഴാണ് ഹബീബ് റഹ്‌മാൻ പിടിയിലായത്.
Post Your Comments