Gulf

യുഎഇക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍

ദോഹ: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ ഖത്തര്‍ പരാതി നല്‍കി. ഖത്തര്‍ ജനതയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഖത്തറിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ ആഗോളതലത്തില്‍ യുഎഇയുടെ പ്രതിഛായക്ക് മങ്ങലേല്‍ക്കും. രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചകള്‍ക്കാണ് ഇനി കാണേണ്ടി വരിക. ഉപരോധം പ്രഖ്യാപിച്ച്‌ ഒരു വര്‍ഷം തികഞ്ഞിരിക്കെ ഖത്തറിന്റെ ഈ നീക്കം യുഎഇക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ്. ഖത്തറികൾക്കെതിരെ സോഷ്യല്‍ മീഡിയ പ്രചാരണം നടത്തി, ഖത്തറികളെ അപമാനിച്ചു, ഖത്തറിനെതിരെ വിദ്വേഷ പ്രചാരണം നടത്തി എന്നിങ്ങനെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഖത്തർ നൽകിയ പരാതിയിൽ പറയുന്നത്.

ALSO READ: ഖത്തര്‍ ഉപരോധം : ഉപരോധം ഒരു വര്‍ഷം പിന്നിടുമ്പോഴും ഗള്‍ഫ് രാജ്യങ്ങളെ അത്ഭുതപ്പെടുത്തി ഖത്തറിന്റെ പോരാട്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button