International

മുന്‍ കാമുകന്‍ ബലാത്സംഗം ചെയ്‌തെന്ന് യുവതി, വ്യാജമാണെന്ന് തെളിഞ്ഞതോടെ യുവതിക്ക് കിട്ടിയത് മുട്ടന്‍ പണി

പുരുഷന്മാര്‍ക്കെതിരെയുള്ള സ്ത്രീകളുടെ വ്യാജ പരാതികള്‍ക്ക് കുറവ് ഒന്നുമില്ല. അതിപ്പോള്‍ ലോകത്ത് എവിടെയാണെങ്കിലും ഇതിന് യാതൊരു മാറ്റവുമില്ല. ചില മുന്‍ വൈരാഗ്യങ്ങളാകും മിക്കപ്പോഴും വ്യാജ പരാതികള്‍ക്ക് മുന്നില്‍. ഇത്തരത്തില്‍ ഒരു വ്യാജ പരാതി കൊടുത്ത് അത് വ്യാജമാണെന്ന് തെളിഞ്ഞപ്പോള്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി.

read also: പഠിക്കേണ്ട പ്രായത്തില്‍ കണ്ണില്‍ കാമം, 12 വയസുകാരന്‍ 2 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഹന്ന സാന്‍ഡോവര്‍ എന്ന 18കാരിയാണ് തന്റെ മുന്‍ കാമുകനെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയത്. ഇരുവരും പിരിഞ്ഞ് ഒരു വര്‍ഷമായി. ഒരു ഡേറ്റിംഗില്‍ മുന്‍ കാമുകന്‍ തന്റെ സമ്മതമില്ലാതെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ മുന്‍ കാമുകനെ പോലീസ് കസ്റ്റഡിയിലുമെടുത്തു.

ഡേറ്റിംഗിന് ശേഷം തിരികെ പോകുമ്പോള്‍ കാറിന്റെ പിന്‍സീറ്റിലേക്ക് തന്നെ വലിച്ചു കയറ്റി മുന്‍ കാമുകന്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. തനിക്ക് സാരമായി പരുക്ക് പറ്റിയിരുന്നതായും അവര്‍ പരാതിയില്‍ വ്യക്തമാക്കി. എന്നാല്‍ മെഡിക്കല്‍ പരിശോധനയും മറ്റും നടത്താന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതോടെ യുവതിയുടെ കള്ളം പൊളിഞ്ഞു. ഇതോടെ 20,000 രൂപയ്ക്കടുത്ത് യുവതിക്ക് പിഴയും വിധിച്ചു.

shortlink

Post Your Comments


Back to top button