ബസ് പാഞ്ഞുകയറി 6 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അദ്ധ്യാപകനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആഗ്ര ലക്നൗ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
പുലര്‍ച്ചെ നാല് മണിക്കാണ് സംഭവമുണ്ടായത്. ഒരു ബസില്‍ നിന്ന് മറ്റൊന്നിലേക്ക് ഡീസല്‍ നിറക്കുന്നതിനിടെ ഇവരെ കടന്നുപോയ മറ്റൊരു ബസാണ് അപകടം വരുത്തിയത്. സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു വിദ്യാര്‍ഥികളടങ്ങിയ സംഘം.
വിദ്യാര്‍ഥികളുടെ ദേഹത്തുകൂയൊണ് ബസ് കയറിയിറങ്ങിയത്. ആറു പേരും സംഭവ സ്ഥലത്ത് വെച്ചാണ് മരിച്ചത്. രണ്ടു പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Post Your Comments