ശനി ദോഷം മാറാന്‍ ചെയ്യേണ്ടത് എന്താണെന്ന് പലരും അന്വേഷിക്കാറുണ്ട്. ജീവിത വിജയത്തിന് തടസമാകുന്ന ശനിപ്പിഴകളും ശനിദോഷങ്ങളും അകലാന്‍ ശാസ്താവിനെ ഭജിക്കുന്നത് നല്ലതാണ്. ജ്യോതിഷത്തിൽ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാൻ എല്ലാ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത് നല്ലതാണെന്ന് വിശ്വാസം.
വൃക്ഷരാജാവായ ആല്‍വൃക്ഷത്തിനെ ഏഴ് പ്രാവശ്യം വലംവയ്ക്കുന്നതും ശനിപ്പിഴകളും ശനിദോഷങ്ങളും മാറാന്‍ ഉത്തമമാണെന്ന് വിശ്വസിക്കുന്നു. ഇതിന് ഏറ്റവും നല്ലത് ശനിയാഴ്ചയാണെന്നും ശിവക്ഷേത്രത്തിലെ അരയാലിനെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമത്തിലുത്തമമാണെന്നും പറയപ്പെടുന്നു.
നീരാഞ്ജനമാണ് ശനി ദോഷശാന്തിക്കായി അയ്യപ്പക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിൽ നടത്താറുള്ള പ്രധാന വഴിപാട്. വിവാഹിതർ ശനി ദോഷ പരിഹാരത്തിനായി ക്ഷേത്രദർശനം നടത്തുന്നത് പങ്കാളിയോടൊപ്പമായാൽ കൂടുതൽ നല്ലത്. ശനിയാഴ്ച കറുപ്പോ നീലയോ വസ്ത്രം ധരിക്കാം.
Post Your Comments