ലക്നൗ: ഉത്തര്‍പ്രദേശ് ഗൊരഖ്പൂര്‍ ആശുപത്രിയിലെ മുന്‍ ശിശുരോഗ വിഭാഗം മേധാവി ഡോ. കഫീല്‍ ഖാന്റെ സഹോദരന്‍ കാഷിഫ് ജമീലിന് വെടിയേറ്റു. അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് വെടിയുണ്ടകളാണ് കാഷിഫിന്റെ ശരീരത്തില്‍ ഏറ്റത്. ഗുരുതരാവ്‌സ്ഥയില്‍ ആശുപത്രിയിലാണ് അദ്ദേഹം. ബൈക്കിലെത്തിയ രണ്ട് പേരാണ് നിറയൊഴിച്ചതെന്നും, ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
read also:നിപ വൈറസ്: ഡോ. കഫീല്‍ഖാനെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഗൊരഖ്പുര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു ശിശുമരണ വിവാദത്തിന് ശേഷം അന്വേഷണ സംഘം കഫീല്‍ഖാനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് എട്ട് മാസത്തിന് ശേഷം ജയില്‍മോചിതനാവുകയായിരുന്നു.
Post Your Comments