India

വരാപ്പുഴ കസ്റ്റഡി മരണം ; ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ചോദ്യംചെയ്ത് കോടതി

കൊച്ചി : ആലുവയിൽ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസിൽ ആര്‍.ടി.എഫ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനെ ഹൈക്കോടതി ചോദ്യം ചെയ്തു. ഇവര്‍ ഏല്‍പ്പിച്ച പരിക്ക്​ മരണകാരണമായാല്‍ മാത്രമേ ആര്‍.ടി.എഫിനെതിരെ കൊലക്കുറ്റം ചുമത്താനാകൂ.

സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്​ കോടതിയുടെ പരാമര്‍ശം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ആദ്യ വൈദ്യ പരിശോധനകളിലൊന്നും ആഴത്തിലുള്ള പരി​ക്കുണ്ടായിരുന്നില്ല പിന്നെ എങ്ങനെ അത് കൊലകുറ്റമായി എന്ന് കോടതി ചോദിച്ചു . എന്നാല്‍ ശ്രീജിത്തിനെ പിടിക്കുമ്പോൾ ഏറ്റ മര്‍ദ്ദനങ്ങള്‍ മരണ കാരണമായേക്കാം എന്നാണ്​ ഡോക്​ടര്‍ നല്‍കിയ മൊഴിയെന്ന്​ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാൽ ശ്രീജിത്തിനെ മർദ്ദിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ആര്‍.ടി.എഫ്​ കോടതിയെ അറിയിച്ചു. ശ്രീജിത്ത്​ ആരാണെന്നും വാസുദേവ​ന്റെ വീടാക്രമണ​ത്തെ കുറിച്ചും അറിയില്ലായിരുന്നു. ശ്രീജിത്തിന് നേരത്തെയുളള അടിപിടിയിലാണ് പരിക്ക് പറ്റിയതെന്ന് ആശുപത്രി രേഖയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. കേസിലെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button