ലക്നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ലക്നോവിലെ കിംഗ്ജോര്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയ്ക്കെത്തിയ മൂന്നു പിഞ്ചുകുട്ടികളാണ് ഓക്സിജൻ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്.
ആശുപത്രിയിൽ എത്തിയ നാലു കുട്ടികൾക്കായി ഒരു ഓക്സിജന്‍ സിലിണ്ടര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുകള്‍ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണിതെന്ന് പറഞ്ഞു ബന്ധുക്കൾ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ ഒരു കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമായിരുന്നുവെന്നും മൂന്ന് കുട്ടികളെ പിഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments