Kerala

കൊരട്ടി പള്ളിയില്‍ വീണ്ടും വികാരികളുടെ കൊള്ള, 12 ലക്ഷം നേര്‍ച്ചപ്പണവും കണക്കില്ലാത്ത സ്വര്‍ണവുമായി സഹവികാരികളും മുങ്ങി

കൊരട്ടി: കൊരട്ടി പള്ളിയില്‍ വീണ്ടും കൊള്ള. 12 ലക്ഷത്തിന്റെ നേര്‍ച്ചപ്പണവും കണക്കില്ലത്ത സ്വര്‍ണവുമായി സഹവികാരികള്‍ മുങ്ങി. സഹവികാരിമാരായ ഫാ.പിന്റോ, ഫാ.അനില്‍ എന്നിവരാണ് വിശ്വാസികള്‍ ഉച്ചയൂണിന് പോയ സമയം നോക്കി കടന്നത്. ഇതോടെ വിശ്വാസികള്‍ സംഘടിച്ച് അരമനയില്‍ ഒത്തുകൂടി.

read also: ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയതായി റിപ്പോര്‍ട്ട്

വെള്ളിയാഴ്ചകളിലാണ് സാധാരണയായി നേര്‍ച്ചപ്പണം എണ്ണി തിട്ടപ്പെടുത്താറുള്ളത്. പള്ളിയിലെ പ്രശ്‌നങ്ങള്‍ മൂലം ഇടയ്ക്ക് പണം എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എണ്ണത്തിട്ടപ്പെടുത്തി വെച്ചിരുന്ന ഒന്നരമാസത്തെ പണമാണ് സഹവികാരികള്‍ കൊണ്ടുപോയത്. നേരത്തെ പള്ളിവിടാന്‍ തയ്യാറായി ഇറങ്ങിയ സഹവികാരിമാരെ ഇടവകക്കാര്‍ തടഞ്ഞുവച്ചിരുന്നു.

പ്രശ്നങ്ങളെ തുടര്‍ന്ന് പള്ളിയിലെ കുര്‍ബാന പോലും മുടങ്ങുന്ന അവസ്ഥയാണ്. ഞായറാഴ്ച കുര്‍ബാന തസ്സപ്പെട്ടതിന് പിന്നാലെ, ഇടവകാംഗത്തിന്റെ ശവസംസ്‌കാരത്തിനും തടസ്സം നേരിട്ടു. പുറത്ത് നിന്ന് വൈദികര്‍ എത്തിയാണ് സംസ്‌കാരം നടത്തിയത്.

നേരത്തെ ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയിരുന്ന

shortlink

Post Your Comments


Back to top button