International

ഫേസ്‌ബുക്കിനെ പ്രതിക്കൂട്ടിലാക്കുന്ന ‘ധവളപട്ടിക’പുറത്ത്

ഫേസ്‌ബുക്കിനെ പ്രതിക്കൂട്ടിലാക്കുന്ന ‘ധവളപട്ടിക’പുറത്ത്. ഫേസ്‌ബുക്കിനെതിരെയുള്ള യു.എസ്. മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ ഫേസ്ബുക്ക് ചില കമ്പനികളുമായി കരാറുണ്ടാക്കിയിരുന്നെനന്നായിരുന്നു മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്. ഉപയോക്താവിന്റെ സുഹൃത്തുക്കളുടെയടക്കം വിവരങ്ങള്‍ ശേഖരിക്കാന്‍ അനുവാദം നല്‍കുന്ന കരാറുകളില്‍ ചിലതിനെ ‘ധവളപട്ടിക’ (വൈറ്റ്‌ലിസ്റ്റ്) എന്നാണു വിളിക്കുന്നന്നത്.

യു.എസ്. മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുഹൃത്തുക്കളുടെ ഫോൺനമ്പറുകളും അവരുമായുള്ള അടുപ്പത്തിന്റെ ആഴമളക്കാനാവുന്ന ‘ഫ്രണ്ട് ലിങ്ക്’ എന്ന സംവിധാനവുമടക്കം ഈ കമ്പനികള്‍ക്ക് ലഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ ബാങ്ക് ഓഫ് കാനഡ, നിസ്സാന്‍ മോട്ടോര്‍ കോ. തുടങ്ങി ഫേസ്ബുക്കിന്റെ പരസ്യദാതാക്കളടക്കമുള്ളവരുമായാണ് ഈ കരാര്‍. കൂടാതെ ഉപയോക്താക്കള്‍ തമ്മിലുള്ള ബന്ധമളക്കാനും അവര്‍ക്കാവും. എന്നാൽ വളരെക്കുറച്ചു കമ്പനികള്‍ക്കുമാത്രമാണ് അനുവാദം നല്‍കിയിരുന്നതെന്നാണു ഫേസ്ബുക്കിന്റെ വാദം.

ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഉപയോഗിക്കാന്‍ 60 മൊബൈല്‍ നിര്‍മാണക്കമ്പനികളെ ഫെയ്സ്ബുക്ക് അനുവദിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആമസോണ്‍, ആപ്പിള്‍, ബ്ലാക്ക്ബെറി, എച്ച്‌.ടി.സി, മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ കമ്പനികള്‍ ഇതില്‍പ്പെടും.

ഡേറ്റ ചോര്‍ത്തല്‍ വിവാദത്തില്‍ ഫെയ്സ്ബുക്കിനോട്‌ ഇന്ത്യ കഴിഞ്ഞദിവസം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദമായ വസ്തുതാറിപ്പോര്‍ട്ട് ഈമാസം 20-നകം നല്‍കണമെന്നാണ്‌ കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button