ജോധ്പൂര്‍: നാലു വയസ്സുകാരിയെ ക്രൂരമായി ബലി നല്കിയ പിതാവ് പിടിയിൽ. റമദാന് മാസത്തില്‍ അള്ളാഹുവിനെ പ്രതീപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇയാൾ സ്വന്തം മകളെ ബലി നൽകിയത്.
നവാബ് അലി എന്ന ജോധ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വെളുപ്പിനെയാണ് ക്രൂരകൃത്യം നടന്നത്. പ്രതിയും ഭാര്യയും രണ്ടു പെണ്മക്കളും വീടിന്റെ മുകള്‍ നിലയിലാണ് ഉറങ്ങുന്നത്. രാത്രി കുഞ്ഞിനെയുമായി താഴെ വന്ന ഇയാള്‍ അള്ളായുടെ അനുഗ്രഹം കിട്ടാന്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് കുട്ടിയെ മടിയില്‍ ഇരുത്തി. പിന്നീട് ഖുറാന് വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ട് മൂര്‍ച്ചയേറിയ നീണ്ട കത്തി കുഞ്ഞിന്റെ കഴുത്തില്‍ കുത്തിയിറക്കി കൊല്ലുകയായിരുന്നു.
also read:ആചാരത്തിന്റെ പേരിൽ ബലികൊടുത്ത 50കുട്ടികളുടെ അവശേഷിപ്പുകൾ കണ്ടെത്തി
രാവിലെ കുഞ്ഞിനെ കാണാതായതോടെ അമ്മ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കുട്ടിയെ മാര്‍ക്കറ്റില്‍ കൊണ്ട് പോവുകയും കുട്ടിക്ക് നിറയെ പലഹാരങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. നിന്നെ അള്ളാ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു. ശേഷം രാത്രിയോടെയാണ് ഇയാൾ ക്രൂരകൃത്യം ചെയ്തത്.
Post Your Comments