അപ്പവും ദോശയും പുട്ടുമൊക്കെയായിരിക്കും എന്നും നമ്മുടെ വീടുകളിലെ ബ്രേക്ക്ഫാസ്റ്റ്. എന്നാല്‍ ഈ ഞായറാഴ്ച നമുക്ക് വെറൈറ്റി പാലപ്പവും ഇറച്ചിക്കറിയും ട്രൈ ചെയ്താലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് പാലപ്പവും ഇറച്ചിക്കറിയും. ഇനി അത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
പാലപ്പം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
പച്ചരി-ഒരു കപ്പ് (കഴുകി വെള്ളം ഊറ്റിയത്)
ചോറ്-ഒരു തവി
തേങ്ങാ ചിരകിയത്-അര മുറി
യീസ്റ്റ്-അര ടീസ്പൂണ്‍ (അല്ലെങ്കില്‍ ഒരു നുള്ള് സോഡാപൊടി)
പഞ്ചസാര-2 ടേബിള്‍സ്പൂണ്‍
ഉപ്പ്-ഒരു നുള്ള്
തയാറാക്കുന്ന വിധം
ചേരുവകള്‍ എല്ലാം കൂടി യോജിപ്പിച്ച് ഒരു പാത്രത്തില്‍ കൂട്ടിവയ്ക്കാം. ആറുമണിക്കൂറിനു ശേഷം, ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഈ മാവ് ഉപയോഗിച്ച് ഒരു മണിക്കൂറിനു ശേഷം രുചികരമായ സോഫ്റ്റ് പാലപ്പം ചുട്ടെടുക്കാം.
ഇറച്ചിക്കറി തയാറാക്കാന്‍ വേണ്ടുന്ന ചേരുവകള്‍
ചിക്കന്‍ – 1 കിലോ (ചെറിയ കക്ഷണങ്ങളാക്കിയത്)…
എള്ളെണ്ണ – അര കപ്പ്
വെളുത്തുള്ളി – 6 എണ്ണം
ഇഞ്ചി – ഒരു കക്ഷണം
സവോള – 4 എണ്ണം
പച്ചമുളക് – 5 എണ്ണം
വേപ്പെല – രണ്ട് തണ്ട്
ഗ്രാമ്പൂ – 4 എണ്ണം
പട്ട – ഒരു കക്ഷണം
ഏലക്കായ് – 4 എണ്ണം
പെരുംഞ്ചീരകം – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
കാഷ്മീരി മുളക് പൊടി – മുക്കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി – 4 ടീസ്പൂണ്‍
കുരുമുളക് പൊടി – മുക്കാല്‍ ടീസ്പൂണ്‍
തക്കാളി – 2 എണ്ണം
ഉപ്പ്
മല്ലിച്ചെപ്പ്
പാകം ചെയ്യുന്ന വിധം
മണ്‍ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായതിന് ശേഷം നന്നേ ചെറുതായി കൊത്തിയരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക. അതിലേക്ക് സവോള അരിഞ്ഞതും പച്ചമുളക് നെടുകേ കീറിയതും വേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് ഗ്രാമ്പൂ, പട്ട, ഏലക്കയ, പെരുംഞ്ചീരകം എന്നിവ ചേര്‍ക്കുക. അതിന് ശേഷം ഇറച്ചി ചേര്‍ത്ത് പത്ത് മിനിറ്റോളം വഴറ്റുക.
പിന്നീട് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് 5 മിനിറ്റോളം വഴറ്റുക. പിന്നീട് തക്കാളി അരിഞ്ഞുവെച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയതിന് ശേഷം രണ്ട് കപ്പ് വെള്ളം ഒഴിച്ച് മൂടിവെച്ച് ഇടത്തരം തീയ്യില്‍ വേവിക്കുക. കറി, താത്പര്യത്തിനനുസരിച്ച് ചാറോടേയോ കുറുക്കിയെടുക്കുകയോ ചെയ്യാം. മല്ലിയില തൂവി ഉപയോഗിക്കാം.
Post Your Comments