തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ ശക്തമാവും. വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാകുമെന്നതിനാല്‍ മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്നലെ വൈകിട്ട് പെയ്ത മഴയും ആഞ്ഞു വീശിയ കാറ്റും സംസ്ഥാനത്ത് കനത്ത നാശമാണ് വിതച്ചത്.
മഴകെടുതിയിൽ ജീവന്‍ നഷ്ടമായവരുടെ എണ്ണം പത്തായി. ഇന്നലെ മാത്രം ആറ് പേർ മരിച്ചിരുന്നു. തിരുവന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ക്ക് പരിക്കേറ്റു. കാലവര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംസ്ഥാനുണ്ടായി. അന്‍പതിലേറെ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 120 വീടുകള്‍ക്ക് ഭാഗികമായി കേട് പറ്റി. തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി കുഞ്ചിത്തണ്ണി ഈട്ടി സിറ്റിയിൽ വൻ തോതിൽ മലയിടിച്ചിലുണ്ടായി. മണ്ണു വീണ് ആനച്ചാൽ കുഞ്ചിത്തണ്ണി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ പ്രദേവാസികളോട് ജാഗ്രത പാലിക്കാനും മാറിത്താമസിക്കാനും റവന്യൂ അധികൃതർ നിർദ്ദേശം നൽകി. ഏഴു മുതല്‍ പതിനൊന്ന് സെന്‍ീമീറ്റര്‍ വരെ ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ ലഭിക്കും. ഇരുപത് സെന്‍ീമീറ്റര്‍ വരെ മഴ ബുധനാഴ്ച മഴ കിട്ടുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചു. അതേസമയം നാലു ദിവസം കൂടി കനത്ത മഴ നീണ്ടു നില്‍ക്കും. ഒപ്പം ശക്തമായ കാറ്റും വീശാന്‍ സാധ്യതയുണ്ട്. കേരള -ലക്ഷദ്വീപ് തീരത്ത് അറുപത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലര മീറ്റര്‍ വരെ തിര ഉയരാന്‍ സാധ്യതയുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്നും അറിയിച്ചു. ആറുകളും തോടുകളും കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്നും ജാഗ്രത നിര്‍ദേശമുണ്ട്. വയനാട്ടിൽ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ് ഇതേതുടർന്ന് വാളാട് പുതുശേരി റോഡ് തകർന്നു.
പൊള്ളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൂർണമായും തകർന്നു. അപ്രോച്ച് റോഡിന്റെ ഇരുഭാഗത്തുമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു പോയതാണ് കാരണം. നൂറ് മീറ്ററോളം അപ്രോച്ച് റോഡ് തകർന്നത് ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. മൂന്നാര്‍ പള്ളിവാസല്‍ രണ്ടാം മൈലിന് സമീപം വരട്ടയാറിൽ ഉരുള്‍പൊട്ടി. മഴ തുടർച്ചയായി പെയ്തതോടെ കല്ലാർകുട്ടി ഡാം തുറന്നു. കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ഗതാഗതം തടസപ്പെട്ടു. ജലനിരപ്പ് ഉയരുന്നതിനാൽ മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ടന്നും പമ്പാ നദിയുടേയും കക്കാട് ആറിന്‍റേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments