വാഷിംഗ്ടണ്‍: യുഎസ് സൈനിക വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. യുഎസ് നാവികസേന കരാറുകാരന്റെ പക്കല്‍ നിന്ന് അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന വിവരങ്ങളാണ് ചോര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിവരങ്ങള്‍ ചോര്‍ന്നത്. സിബിഎസ് ന്യൂസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കരാറുകാരനുമായി ബന്ധപ്പെട്ട സൈബര്‍ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കാന്‍ വെള്ളിയാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഉത്തരവിട്ടിരുന്നു.
സൂപ്പര്‍ സോണിക് മിസൈല്‍ പദ്ധതിയുടെ വിവരങ്ങള്‍ അടക്കമാണ് ചോര്‍ത്തിയത്. സംഭവത്തില്‍ അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ഗവേഷണം നടത്തുന്ന ഒരു സൈനിക ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട കരാറുകാരനെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതെന്ന് സിബിഎസ് സൂചന നല്‍കിയിരിക്കുന്നത്.
Post Your Comments