Kerala

റെയില്‍വേ ഭക്ഷണത്തിൽ പുഴു ; അധികൃതര്‍ ഭക്ഷണം പിടിച്ചെടുത്തു

കോട്ടയം : റെയിൽവേ പാന്‍ട്രി കാറില്‍നിന്ന്‌ യാത്രക്കാർക്കു നൽകിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. യാത്രക്കാരുടെ പരാതിയെത്തുടർന്ന് കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

നാഗര്‍കോവിലില്‍ നിന്ന്‌ മംഗലാപുരത്തേക്ക്‌ പോയ പരശുറാം എക്‌സ്‌പ്രസ്സിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത്‌ നിന്ന്‌ ഷൊര്‍ണൂരിലേക്ക്‌ പോയ കുടുംബം വാങ്ങിയ മസാലദോശക്കൊപ്പമുള്ള സാമ്പാറിൽ കറുത്ത പുഴുവിനെ കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിച്ചു തുടങ്ങി കഴിഞ്ഞാണ് പുഴുവിനെ കണ്ടത്.

ചങ്ങനാശേരിയിലെത്തിയതോടെ മറ്റ്‌ യാത്രക്കാരും വിവരമറിഞ്ഞ് ബഹളംവെച്ചു. ഇതിനിടയില്‍ സ്ഥിരം യാത്രക്കാരായ ചിലർ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്‌ എന്ന വാട്സ് ആപ്പ്‌ ഗ്രൂപ്പിലൂടെ തിരുവനന്തപുരം ഡിവിഷനില്‍ വിവരമറിയിച്ചു. തുടർന്ന് തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് കോട്ടയത്തേക്ക് വിവരം അറിയിച്ചു.

കോട്ടയത്തെ കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്തു. വിഷയത്തിൽ കുടുംബം ഫോട്ടോയും വീഡിയോയും തെളിവായി നൽകികൊണ്ട് റെയിൽവേ അധികൃതർക്ക് പരാതി നൽകി.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്‌ ആന്‍ഡ്‌ ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി(ഐ.ആര്‍.സി.ടി.സി.) കരാറിലേര്‍പ്പെടുന്നവരാണ്‌ പാന്‍ട്രി നടത്തിപ്പുകാര്‍. യാത്രക്കാരുടെ പരാതി ഗൗരവമായാണ്‌ കാണുന്നതെന്നും ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയതില്‍ നടപടിയെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ട്രെയിനിൽനിന്നു ലഭിക്കുന്ന ലഘു ഭക്ഷണങ്ങളുടെയും ചായ, കാപ്പി മുതലായവയുടെയും അളവിൽ കുറവുണ്ടെന്നും ഭക്ഷണ സാധങ്ങൾക്ക് അധിക വില ഈടാക്കുണ്ടെന്നും പരാതി ഉയർന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയാല്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാൽ പ്രശ്നങ്ങൾ തുറന്നു പറഞ്ഞാലും യാതൊരു നടപടിയും റയിൽവേയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നാണ് സ്ഥിരം യാത്രക്കാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button