തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് നല്‍കിയതില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. കോണ്‍ഗ്രസിന്റെ ഈ തീരുമാനത്തിനെതിരെ വി എം സുധീരന്‍, പിജെ കുര്യന്‍ തുടങ്ങിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ തമ്മിലടി തെരുവിലും എത്തി. പ്രകടനം നടത്തിയും നേതാക്കളുടെ കോലം കത്തിച്ചുവാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.
കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. കെഎസ്യു കോഴിക്കോട് ജില്ലാകമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു. കെപിസിസി ജനറല്‍സെക്രട്ടറി അഡ്വ. കെ ജയന്ത് രാജിവച്ചു. പലയിടത്തും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍ തുടങ്ങിയ നേതാക്കളുടെ കോലം കത്തിച്ചു.
കോണ്‍ഗ്രസ് കീഴടങ്ങിയെന്നായിരുന്നു സംഭവത്തില്‍ വിഎം സുധീരന്റെ പ്രതികരണം. നേതൃത്വത്തിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ സീറ്റ് ഒരു പുതുമുഖത്തിന് നല്‍കണമെന്ന പൊതു വികാരം തുറന്ന് പറഞ്ഞ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം അവിശ്വസനീയമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിരാശയുണ്ട് പക്ഷെ, ഈ പതാക താഴെ വെക്കില്ലായെന്നും കോണ്‍ഗ്രസ്സ് ദുര്‍ബ്ബലപ്പെട്ട് ശക്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല മുന്നണിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Post Your Comments