കൊച്ചി: സമൂഹ മാധ്യമങ്ങളിലുടെ മഹിള മോര്‍ച്ച പ്രവര്‍ത്തക ലസിതാ പാലക്കലിന് നേരെയുണ്ടായ ലൈംഗിക അധിക്ഷേപത്തില്‍ മഹിളാ മോര്‍ച്ച കൊച്ചി സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്കി. മഹിളമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അടുത്ത ദിവസം സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കുമെന്നും രേണു സുരേഷ് പറഞ്ഞു. ഫേസ് ബുക്കിലൂടെ തരികിട സാബു നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്.
തന്റെ നാലാം ഭാര്യയാക്കാം എന്നും കിടപ്പറയിലെക്ക് ക്ഷണിച്ചു കൊണ്ടും വളരെ മോശമായാണ് തരികിട സാബു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇയാള്‍ക്കെതിരെ ലസിത പാനൂരില്‍ കേസ് കൊടുക്കുകയും പോലീസ് എഫ് ഐ ആര് ഇടുകയും ചെയ്തതിനു പുറമെയാണ് മഹിളാ മോര്‍ച്ചയുടെ പരാതി. സാബു ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
Post Your Comments