International

സമാധാന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഇതാണ്

ലണ്ടന്‍: ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‍ലാന്റിനെ തെരഞ്ഞെടുത്തു. ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് നടത്തിയ പഠനത്തിലാണ് ഐസ്‍ലാന്‍റ് 2008 മുതലുള്ള തങ്ങളുടെ പ്രഥമസ്ഥാനം നിലനിര്‍ത്തിയത്. ന്യൂസിലാന്‍റ്, പോര്‍ച്ചുഗല്‍, ഓസ്ട്രിയ, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ തൊട്ടു താഴെയുള്ള സ്ഥാനങ്ങൾ സ്വന്തമാക്കിയത്.
പഠനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യയില്‍ സമാധാനം ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നു. 2016ല്‍ 141-ാം സ്ഥാനത്തായിരുന്ന ഇന്ത്യ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 137-ാം സ്ഥാനത്ത് എത്തി.

ALSO READ: ലണ്ടന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍

2017ല്‍ 163 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ സിറിയ ആണ് സമാധാനത്തില്‍ ഏറ്റവും പിന്നിലുള്ള രാജ്യം.അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സൗത്ത് സുഡാന്‍, യെമന്‍ തുടങ്ങിയ രാജ്യങ്ങളുടെയും സമാധാനം ഏറെ പിന്നിലാണ്. കടുത്ത കുറ്റകൃത്യങ്ങളില്‍ ഉണ്ടായ കുറവ് ഇന്ത്യയിലെ സമാധാന സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നു. എന്നാല്‍, കാശ്മീരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളും മരണങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണെന്ന പരമാര്‍ശം റിപ്പോര്‍ട്ടിലുണ്ട്. മരണപ്പെടുന്നവരുടെ കണക്കില്‍ വലിയ കുറവ് വന്നിട്ടുള്ള രാജ്യങ്ങളിലും ഇന്ത്യയുണ്ട്. ശ്രീലങ്കയും കൊളംബിയയും ഉഗാണ്ടയുമാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു ചില രാജ്യങ്ങള്‍.

shortlink

Post Your Comments


Back to top button