പൊതുവേ ഇടിയും മിന്നലുമുള്ളപ്പോള്‍ ആരും പുറത്തിറങ്ങാതെ പേടിച്ച് വീടിനകത്തിരിക്കുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്നത് വളരെ വിചിത്രമായ ഒരു സംഭവമാണ്. ഇന്നലെയുണ്ടായ ഇടിമിന്നലിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവ് മരണപ്പെട്ടു. ചെന്നൈയ്ക്കടുത്ത തുരൈപാക്കം സ്വദേശി എച്ച്.എം.സുരേഷ്(43) ആണു മരിച്ചത്.
Also Read: ഡ്രസ്സിംഗ്‌റൂമില്‍ ധോണിയ്‌ക്കൊപ്പം പുതിയ സുഹൃത്തിനെ കണ്ട് അമ്പരന്ന് ആരാധകർ; വീഡിയോ കാണാം
തിരുവള്ളുവര്‍ ജില്ലയിലെ സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ നല്ല മഴയും ഇടിയും മിന്നലുമുണ്ടായിരുന്നു. മഴ പെയ്യുന്നതിനിടെ മിന്നലടിച്ചപ്പോള്‍ സുരേഷ് തന്റെ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ മിന്നലേറ്റ സുരേഷ് നിലത്തുവീഴുകയായിരുന്നു.
മുഖത്തും നെഞ്ചിലും പരിക്കേറ്റ സുരേഷനിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മഴയും ഇടിമിന്നലുമുള്ളപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് ആരും അവഗണിക്കരുതെന്നും അത് ഒരു പക്ഷേ നമ്മുടെ ജീവന്‍ തന്നെയെതുത്തേക്കുമെന്ന് നിര്‍ദ്ദേശവും പോലീസ് നല്‍കി.
Post Your Comments