തിരുവനന്തപുരം: ഇന്നും വന്‍ ബഹളത്തോടെ നിയമസഭ പിരിഞ്ഞു. പ്രതിപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടന്ന നീണ്ട വാക്‌പോരിന് ശേഷമാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. ആലുവ എടത്തലയിലെ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിലാണ് പ്രതിപക്ഷം ബഹളംവെച്ച് സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിയത്.
Also Read : എം എം മണി രാജിവെക്കണമെന്ന് ആവശ്യം : സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നു
അന്‍വര്‍ സാദത്ത് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്തിനാണെന്നും തീവ്രവാദികളെ സഹായിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും തീവ്രവാദികളെ തീവ്രവാദികളായി കാണാന്‍ കഴിയാത്തവരാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷം തീവ്രവാദികള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ളവര്‍ക്ക് കയ്യേറ്റം ചെയ്യാനുള്ളതല്ല പൊലീസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തെ തീവ്രവാദികള്‍ എന്ന് ആരോപിച്ച മുഖ്യമന്ത്രിക്കെതിരെ സഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം ആരംഭിക്കുകയും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൊലീസിന്റെ വീഴ്ച മറച്ചുവെക്കാന്‍ മുഖ്യമന്ത്രി തീവ്രവാദ ആരോപണം ഉന്നയിക്കുകയാണെന്ന് കെസി ജോസഫ് എംഎല്‍എ പറഞ്ഞു. തുടര്‍ച്ചയായ നാലാം ദിവസമാണ് സഭ ബഹളം വെച്ച് പിരിയുന്നത്.
Post Your Comments