![](/wp-content/uploads/2018/06/child-1.png)
കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട് പൊട്ടിക്കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞിനെ മേക്കപ്പിടാനാണെന്ന് പറഞ്ഞാണ് വീട്ടുകാർ വിളിച്ചുകൊണ്ടുപോയത്. മേക്കപ്പ് ഇട്ട സന്തോഷത്തില്‍ തിരിച്ചെത്തി കണ്ണാടി നോക്കിയപ്പോള്‍ മുഖത്ത് മീശയും ഫ്രഞ്ച് താടിയുമൊക്കെ കണ്ട കുഞ്ഞ് നിലവിളിക്കുകയായിരുന്നു. ഇതെന്റെതല്ലെന്ന് പറഞ്ഞായിരുന്നു കുട്ടിയുടെ ബഹളം. കുട്ടിയുടെ കൂടെയുള്ള മറ്റൊരു കുട്ടി കളിയാക്കി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
Read Also: പോള്‍ നീരാളിയ്ക്ക് പകരക്കാരനായി പൂച്ച, ലോകകപ്പ് പ്രവചനം ഫലിക്കുമോ ?
Post Your Comments