കൊച്ചി: കേരളത്തിലെ ഉത്പാദന സേവന മേഖലകളിലെ വിവിധ ബ്രാന്‍ഡുകളുടെ സംഗമത്തിന് കൊച്ചിയില്‍ വേദി ഒരുങ്ങുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ട്അപ്പുകളെയും എംഎസ്എംഇ യൂണിറ്റുകളെയും കോര്‍പ്പറേറ്റുകളെയും അണിനിരത്തി മീറ്റപ്പ് കേരള എന്‍ട്രപ്രണേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ബ്രാന്‍ഡിങ് കേരള സമ്മിറ്റ് ജൂണ്‍ 23ന് കൊച്ചിയില്‍ നടക്കും. രാവിലെ 09.30 മുതല്‍ എറണാകുളം എംജി റോഡിലെ ഹോട്ടല്‍ വുഡ്മാനറില് നടക്കുന്ന പരിപാടിയില്‍ വാണിജ്യ വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തികളും പ്രശസ്ത ബ്രാന്‍ഡുകളും സംബന്ധിക്കും. ബ്രാന്‍ഡിങ്, മാര്‍ക്കറ്റിങ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും പാനല്‍ ചര്‍ച്ചകളും ഫ്രാഞ്ചൈസി മീറ്റ്, വിമന്‍ എന്‍ട്രപ്രണര്‍ഷിപ്പ് മീറ്റ്, ക്രൗഡ് ഫണ്ടിങ്, ഐഡിയ പ്രസന്റേഷന്, പ്രോഡക്ട് ബ്രാന്‍ഡിങ്, ബിസിനസ് നെറ്റ്വര്‍ക്കിങ് എന്നിവയും പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താന്‍ അവസരം ഉണ്ടായിരിക്കും. സംരംഭക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും ടെക്നിക്കല്‍, മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കും ബ്രാന്‍ഡിങ് കേരള സമ്മിറ്റില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9645357940, 9072839003 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Post Your Comments