
കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോലില്‍ പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള മകളാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മരിച്ചത്.
ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
Also Read : സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാത്ത അമ്മ; ആ വിചിത്രമായ കാരണം ഇതാണ്
കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയ രേണുക ഉണരുകയും ഉടന്‍ തന്നെ ബഹളം വെച്ച് വീട്ടുകാരെ വിളിക്കുകയുമായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂ.
Post Your Comments