ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം കത്തി കുത്തില്‍ കലാശിച്ചു. ആലപ്പുഴ നഗരത്തിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചത്. സഹപാഠിയുടെ കുത്തില്‍ ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഒരേ ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കയ്യില്‍ കരുതിയ കത്തികൊണ്ടു സഹപാഠിയെ മറ്റെയാള്‍ കുത്തി പരുക്കേല്പ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തില്‍ മുറിവേറ്റ വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. പോലീസ് നടപടികള്‍ ആരംഭിച്ചു. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ നിയമ വശങ്ങള് പരിശോധിക്കുകയാണെന്നു പോലീസ് പറഞ്ഞു.
Post Your Comments