തിരുവനന്തപുരം: എടപ്പാളില്‍ നടന്ന തിയേറ്റര്‍ പീഡനത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പോലീസിന്റെ നടപടിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. തിയേറ്റര്‍ ഉടമ സതീഷ് ചൈല്‍ഡ് ലൈന്‍ തെളിവ് നല്‍കിയത് നിയമപരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.
പീഡന വിവരം അറിയിക്കാന്‍ വൈകി എന്നാരോപിച്ചാണ് സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
തികച്ചും പ്രാകൃതമായ നടപടിയാണ് പോലീസിന്റെതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പോലീസിന്റെ നടപടിയില്‍ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനും എതിര്‍പ്പുമായി രംഗത്തെത്തി. കേരള പൊലീസിന് വീണ്ടും നാണക്കേട് വരുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന് പറഞ്ഞു.
അതേസമയം അറസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി ഉണ്ടെന്നാണ് വിവരം.
Post Your Comments